Friday, July 3, 2009

നിന്റെ മൊബൈലും എന്റെ മോനും

ഒരു മാസം മുന്‍പ് കല്യാണം കഴിഞ്ഞ കൂട്ടുക്കാരിയുടെ കോള്‍. കല്യാണം കഴിക്കാന്‍ പോയ എക്സൈറ്റ്മെന്റ് ഇല്ല, സന്തോഷവും ഇല്ല.

“എന്താടി നിനക്ക് പറ്റിയത്”
“ഹോ, ഞാന്‍ സാസ്-ബഹു സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുവാ”
അവന്‍ കെട്ടി 2 ആഴ്ചയ്ക്കുള്ളില്‍ യു എസ്-നു വണ്ടി കേറി!
ഇപ്പോള്‍ അമ്മായിഅമ്മയുടെ (മമ്മീജി) കൂടെ ട്രെയിനിംഗില്‍..
കോള്‍ മണിക്കൂറുകളോളം നീണ്ടുപോയ്
ഒന്ന്,
ഒരുദിവസം മമ്മീജിയും മരുമകളും ബാങ്കില്‍ പോയി..
അവിടത്തെ തിരക്കുകള്‍ക്കിടയില്‍ മരുമകള്‍, എന്റെ പ്രിയസഖി, മൊബൈല്‍ സീറ്റില്‍ വെച്ച് മറന്നുപോയി
ഇതുകണ്ട മമ്മീജി അതെടുത്ത് അവരുടെ ബാഗിലിട്ടു.
വീട്ടിലെത്തിയ ഉടനെ ചോദ്യം.
“നിന്റെ മൊബൈലെവിടെ?”
അവള്‍ വേഗം ബാഗില്‍ നോക്കി കാണുന്നില്ല..
“മമ്മീജി, എന്റെ മൊബൈലിലേയ്ക്കൊരു മിസ്ഡ് കാള്‍ അടിക്കുവോ”
സൊല്യൂഷന്‍ വെരി സിമ്പിള്‍
എത്രപ്രാവശ്യം ചെയ്ത കാര്യം.
റൂമില്‍ പലവിധസാധനങ്ങളുടെ കൂടെയെവിടെയാണ് മൊബൈലെന്ന് കണ്ടുപിടിക്കാല്‍
ചാറ്റില്‍ ഇരിക്കുന്നവനോട് എടാ എന്റെ നമ്പരിലൊന്ന് വിളിച്ചെ,
അല്ലെങ്കില്‍ കോറിഡോറിലൂടെ പോകുന്നവരെ പിടിച്ചുനിര്‍ത്തി, പ്ലീസ്, ജസ്റ്റ് ഒരു കാള്‍ ചെയ്യുവോ

റിങ് മമ്മീജിയുടെ ബാഗില്‍ നിന്ന് തന്നെ കേട്ടപ്പോളാണ് അവള്‍ കഥയറിഞ്ഞത്
മമ്മീജി അലറി
“നിനക്ക് നിന്റെ മൊബൈല്‍ പോലും സൂക്ഷിക്കാന്‍ വയ്യെങ്കില്‍ എന്റെ മോനെ നീയെങ്ങനെ നോക്കും!!!!”
“ഹേ!” എന്റെ ഞെട്ടല്‍ വക വെക്കാതെ അവള്‍ “ഇത് വെറും സാമ്പിള്‍” എന്ന് പറഞ്ഞ് അടുത്തതിലേയ്ക്ക് കടന്നു...

എന്റെ ഞെട്ടല്‍ മാറിയില്ല
മൊബൈല്‍ മൂന്നാം നിലയില്‍ നിന്നും താഴെയിട്ട് മൂന്നു പീസാക്കിയ എന്നോട് എന്തുപറയും എന്റെ മമ്മീജി!!!!

ഭഗവാനെ കാത്തുകൊള്ളണെ എന്റെ അമ്മായിഅമ്മയെ, പിന്നെ എന്നീം :(