“ഐ വാണ്ട് ടു ലൂസ് മൈ വെര്‍ജിനിറ്റി” ഗായത്രി കിടക്കയില്‍ നിന്ന് എണീക്കാതെ പറഞ്ഞു.. സമയം, കാലത്ത് പത്ത് മണിയായിരുന്നു.. ഞായര്‍.. മായ ന്യൂസ്പേപ്പറില്‍ നിന്ന് തലപൊക്കി നോക്കി. " ജനലു തുറന്ന് കിടപ്പുണ്ട്.. എടുത്ത് പുറത്തിട്ടോ” “ഞാന്‍ സീരിയസായിട്ട് പറഞ്ഞതാ..” ഗായത്രി വീണ്ടും.. “നിനക്ക് ഇതിനപ്പുറവും തോന്നും, ഇന്നലത്തെ ആഘോഷം കണ്ടപ്പോളേ ഓര്‍ത്തതാ..” ഗായത്രി എഴുന്നേറ്റിരുന്ന് തലയിണയിലേക്ക് ചാരി.. “എന്റ് 25 വയസ്സ് ആഘോഷിക്കാന്‍ കുറച്ച് വൈന്‍.. എടീ പോത്തേ, അത് ഡിവൈന്‍ ഡ്രിങ്കാ.. അതിനെ നീയല്ലാതെ ആരേലും കള്ളെന്ന് പറയുവോ? “ “പിന്നെയിപ്പോ എന്താണാവോ ഒരു പുതിയ ബോധോദയം?” മായ ഗൌരവത്തോടെ നോക്കി..
“നമ്മുടെ കയ്യില്‍ ഉണ്ടെന്ന് ഉറപ്പുള്ള സാധനം അല്ലേ കളയാ? ഫോര്‍ എക്സാമ്പിള്‍.. എന്റെ മാല.. അതാരേലും പൊട്ടിച്ചുകൊണ്ടുപോയാ മാല പോയേന്ന് പറയാം.. ഇതിപ്പോ എല്ലാരും പറയുന്നു, അതുകൊണ്ട് അങ്ങനൊന്ന് ഉണ്ടെന്ന് നമുക്കും തോന്നുന്നു.. കളഞ്ഞ് നോക്കിയാലല്ലേ ഉണ്ടായിരുന്നെന്ന് അറിയുള്ളു..” ബൈ ഡെഫനിഷന്‍... അതുവരെ മിണ്ടാതിരുന്ന വിനു എന്ന് വിളിപ്പേരുള്ള വിനോദിനി പറയാന്‍ തുടങ്ങി.. “അങ്ങനെ പൊട്ടിപോവുന്നതാണേ അവള് മരംകേറി നടന്നപ്പോ പോയി കാണും” മായ ഇടയില്‍ കയറി..
“നിങ്ങളെന്തെങ്കിലും പറഞ്ഞോ.. ഞാന്‍ സീരിയസായി ആലോചിക്കാന്‍ പോവാ.. ഹൌ ടു ഗായത്രി മുടിയിലൂടെ വിരലോടിച്ച് ആലോചിക്കാന്‍ തുടങ്ങി.. “ആ അങ്കിത് ജെയിന്, അവന് പോര.. ജി.സെക് മൂര്‍ത്തി, അവനും അയ്യേ.. ആലോചിച്ചിട്ട് ഒരു യുഎസ് ഡേറ്റിംഗിന് പറ്റിയ ഒരാളെ പോലും കിട്ടണില്ലല്ലോ..” നിനക്ക് പറ്റിയത് ആ പെരേരയാ.. ഒരു സ്വാമി ലുക്കെന്നല്ലേ നീ എപ്പളും പറയാറ്..” വിനു കണ്ണിറുക്കി പറഞ്ഞു.. “എടേ സ്വാമിക്കാരേലും വെര്‍ജിനിറ്റി കൊടുക്കോ.. അയാളെ കണ്ടാല്‍ ഞാനൊന്ന് നമസ്ക്കരിക്കാം..” ഗായത്രി പറഞ്ഞു.. “വേണ്ടെടി. അങ്കിളു ഫോണ്‍ ചെയ്യുമ്പോ ഞാന്‍ പറഞ്ഞോളാം.. പുന്നാരമോള്‍ക്ക് ഇങ്ങനൊരു ആഗ്രഹം തുടങ്ങീന്ന്..” മായ ദേഷ്യത്തോടെ.. “പൊന്നേ ചതിക്കല്ലേ.. ഈ ഒഴിവുദിവസത്തില്‍ നിങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ ഞാനൊരു ഡിഫറന്റ് ടോപ്പിക് തന്നതല്ലേ.. തമാശ്.. നീയിങ്ങനെ ചൂടായാലെങ്ങനാ?” ഗായത്രി ഓടിവന്ന് മായയുടെ മടിയില്‍ കിടന്ന് ചിണുങ്ങി..
“നമ്മുടെ അമ്മുക്കുട്ടിയമ്മ എന്താ ഒന്നും മിണ്ടാത്തെ?” വിനു ജനലിലൂടെ പുറത്തേയ്ക്ക് നോക്കിനിന്ന അമ്മുവിന്റെ തോളില്‍ കൈ വെച്ചു.. ഞരങ്ങുന്ന ഓര്‍മ്മകള്‍.. ‘അച്ഛാ എന്തിനാ അവിടെ തൊടുന്നെ?’ അമ്മൂന് സുഖം തോന്നാന്‍, സുഖം തോന്നണില്ലേ? ഹ് മ്മ് വേദനിക്കുന്നു.. സാരല്യ.. ഇപ്പോ മാറുംട്ടോ.. അമ്മൂന് അച്ഛന് പോയിട്ട് വരുമ്പോ ഇനീ കുപ്പായം കൊണ്ടോരും മുട്ടായി കൊണ്ടോരും.. അമ്മയോട് പറയല്ലേട്ടോ.. പറയുവോ? ഇല്യാ.. കൊഴിഞ്ഞുവീണ പൂക്കള്‍.. വര്‍ഷങ്ങളും.. അച്ഛന് ട്രെയില്‍ മുട്ടി മരിച്ചുപോണേന്ന് അമ്മു ഒരിക്കല്‍ പ്രാര്‍ത്ഥിച്ചത് ഉറക്കെയായി പോയി.. അമ്മുവിന്റെ കണ്ണില്‍ നോക്കാതെ അന്ന് രാത്രി മുഴുവന്‍ അമ്മ കരഞ്ഞു.. രാവിലെ അമ്മുവിന്റെ കയ്യും പിടിച്ച് പടിയിറങ്ങി.. താളം തെറ്റിയ മനസ്സുമായി അമ്മ അമ്മുവിനെ എല്ലാവരില്‍ നിന്നും മറച്ചുപിടിച്ചു.. “സുഭദ്രേ നിന്റെ ഉടപ്പിറന്നോനാ പറയണെ.. അവള് ഞങ്ങള്‍ടേം കൂടെ മോളല്ലേ.. ശങ്കരന്റെ തോന്ന്യാസത്തിന് നീ എല്ലാരേം എന്തിനാ വെറുതെ..“ ഒരു ദിവസം സുഭദ്ര ആറ്റില്‍ ചാടി.. അമ്മുവിനേയും കൊണ്ട്.. അമ്മുവിന്റെ കണ്ണില്‍ മണല്‍തരികള്‍.. കണ്ണുതുറന്നപ്പോള്‍ അമ്മ ഇല്ലായിരുന്നു..
അമ്മു ആര്‍ത്തലച്ചുകരഞ്ഞുകൊണ്ട് വിനുവിനെ തോളിലേയ്ക്ക് വീണു.. “ഓര്‍ത്തില്ല.. ഞാന്‍ അവളെ ഓര്‍ത്തില്ല” ഗായത്രി മായയുടെ മടിയില്‍ മുഖമമര്‍ത്തി തേങ്ങി...
Subscribe to:
Post Comments (Atom)
27 comments:
അമ്മുവിനോട്.. “എല്ലാം മറക്കു.. മാപ്പ്”
nannayirikkunnutto...
Nice one
Rudra...
രുദ്രാ,കഥ ഇഷ്ടമായി...
എഴുതിയും ഡിലീറ്റ് ചെയ്തും ഞാന്‍ മടുത്തു. ഇതിന് അനുയോജ്യമായ ഒരു കമന്റ് എന്റെ കയിലില്ലെന്ന് മനസിലായി.
എല്ലാകഥകളിലും ഈ സ്ത്രീത്വവും ലൈംഗികതയും?...
പണ്ട് നാടക കളരിയില്‍ കേട്ടതിങ്ങനെ: “ക്ലൈമാക്സ് എന്നാല്‍ അനുവാചകനെ ആസ്വാദനത്തിന്റെ ഉത്തുംഗതയിലെത്തിച്ച് അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാത്ത നിമിഷത്തില്‍ എല്ലാം മറികടന്ന് പുതിയ കോണുകളിലെത്തിക്കുക“ (ചുമ്മാ!)
പകുതിവച്ച് കഥ ഞെട്ടിച്ചുകളഞ്ഞു!
അവസാനത്തെ വരികള്‍ ഇഷ്ടമായില്ല.
എന്റെ അത്ര ഇഷ്ടമായില്ലെങ്കിലും ധീരമായ എഴുഥ്താണ്.
സല്‍ജോ ഭായ് പറഞ്ഞതില്‍ കാര്യമുണ്ട്. വിഷയ്ം പച്ചയായി അവതരിക്കപ്പെട്ടു. കുറച്ച് കൂടെ വലുതാക്കി, പരത്തി എഴുതിയാല്‍ ഇത്ര വിമര്‍ശനങ്ങള്‍ കിട്ടില്ല.
തുടരുക സമസ്യകള്‍.
പിന്നെ എന്റെ ബ്ലോഗിലെ കമന്റ് എന്തിനാ ഡിലീറ്റ് ചെയ്തത്.
ചോദിച്ച സശയത്തിനിതാ മറുപടി.
ബ്ലോഗിന്റെ സെറ്റിംങ്സില്‍ പോവുക. പിന്നെ “ബേസിക്” എന്ന ടാബിലെ "Add your blog to our to our listings" ഉം "let search engines find your blog" എം “yes“ എന്ന് സെറ്റ് ചെയ്യുക. എന്നിട്ടെ സേവ് ഇറ്റ്.
അടുത്തതായി ഇടുന്ന പൊസ്റ്റ് അഗ്രഗേറ്റരില് ലിസ്റ്റ് ചെയ്യും.
:)
ഉപാസന
“എന്റെ അത്ര ഇഷ്ടമായില്ലെങ്കിലും ധീരമായ എഴുഥ്താണ്.“
എന്നത് “എനിക്ക് അത്ര ഇഷ്ടമായില്ലെങ്കിലും” എന്ന് തിരുത്തി വായിക്കുക.
:)
ഉപാസന
എനിക്കൊരുപാടിഷ്ടമായെന്നാണ് ബോട്ടം ലൈന്‍..!
ധൈര്യമായിട്ടെഴുതൂ... വേലിക്കെട്ടുകളില്ലാതെ...
ups :) പച്ചയ്ക്കും ഉണങ്ങിയതിനുമൊക്കെ ഇവിടെ മോറല്‍ പോലീസൊക്കെ ഉണ്ടല്ലേ :P കൊള്ളാലോ!
ഡിലീറ്റ് ഓപ്ഷന് വര്‍ക്ക് ചെയ്യുന്നോന്ന് നോക്കിയതാ :) താങ്ക്സ് ഉണ്ട്ട്ടോ..
സാല്‍ജോ :D
അമ്മുവിനെ ശക്തമായി അവതരിപ്പിക്കുകയെന്ന ദൌത്യം എത്രത്തോളം വിജയിച്ചുവെന്നത് ഓരോ വായനക്കാരനിലും വ്യത്യസ്ഥമയ അഭിപ്രായങ്ങളുണ്ടാക്കിയേക്കും.
എങ്കിലും വേറിട്ട മികച്ച രചനാശൈലിയിലൂടെ ഒഴുകിയിറങ്ങിയ കഥ അതിന്റെ ക്ലൈമാക്സില്‍ ഏതോ കുത്തൊഴുക്കില്പെട്ടപോലെയായിപ്പോയെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
ഹരിയണ്ണന്‍, താങ്ക്സ്
എഴുതി വായനക്കാരന് കൊടുത്ത കഴിഞ്ഞാ വല്ലാതെ അഭിപ്രായം പറയാന്‍ പാടില്ലെങ്കിലും...
ചില നേരമ്പോക്കുക്കള് ചിലപ്പോ ചെന്നു കയറുന്നത് മറ്റുള്ളവരുടെ ഉള്ളില്‍ ഉണങ്ങാതെ കിടക്കുന്ന മുറിവുകളിലായിരിക്കും. അത്രയേ ഉദ്ദേശിച്ചുള്ളു.. എഴുതികഴിഞ്ഞപ്പോ ആപ്റ്റ് ലേബല്‍ കഥ ആണുന്ന് തോന്നി :) എഴുതാന്‍ കൊതിയുണ്ടെങ്കിലും സീരിയസ് എഴുത്തുക്കാരിയല്ല :)
രുദ്രേ,
:( നല്ല ഉഗ്രന്‍ ഒരു കഥയെ അങ്ങിനെ സ മട്ടില്‍ അശ്രദ്ധമായി ഒഴുക്കി കളഞ്ഞൂ. തുടങ്ങിയത് അസ്സലായിരുന്നൂ.
zaili ishtaayi. but that climax, it is toomuch repeated and vulgar.
രുദ്രേ, കഥ ഇഷ്ടപ്പെട്ടു. വള്‍ഗറായി ഒന്നും തോന്നിയില്ല. ഇങ്ങനെ അവസാനിക്കുന്ന കഥകളും നമുക്കിടയില്‍ ഒരുപാടുണ്ടല്ലോ.
ഇനിയും ഇനിയും എഴുതുക.
രുദ്രേ നന്നായി.
ജീവിതത്തില്‍ നടക്കുന്നതെന്തിനെക്കുറിച്ചും എഴുതാനാവണം. ഈ അടുത്ത ഇടക്ക് എന്റെ ഒരു ബ്ലൊഗ് സുഹൃത്ത് പറഞ്ഞതേയുള്ളൂ ഈ വിഷയത്തില്‍ കഥകള്‍ വന്നിട്ടില്ല എന്ന്. ലിങ്ക് കൊടുക്കുന്നുണ്ട് ഞാന്‍.
ശരീരത്തെക്കുറിച്ച് നിസ്സാരമായി പ്രതികരിക്കുന്നവരും ഏറ്റുപോയ അവമതിയില്‍ മനം നൊന്തുജീവിക്കുന്നവരും: രണ്ടുകൂട്ടരും തമ്മിലുള്ള സാമീപ്യം. ഒത്തിരി സാധ്യതയുള്ള ഒരു വിഷയമാണ്. കുറച്ചുകൂടി വികസിപ്പിക്കാമയിരുന്നു എന്ന് തോന്നുന്നു. അശ്ലീലത്തിലേക്ക് വഴുതിപ്പോകാവുന്ന ഭാഗങ്ങള്‍ പോലും നല്ല ഒതുക്കത്തില്‍ എഴുതി എന്നത് പ്ലസ് പോയിന്റ്.
രുദ്രേ ക്ലൈമാക്സില്‍ വന്ന തീമിനെയാണ് ഞാന്‍ വള്‍ഗര്‍ എന്ന് ഉദ്ദേശിച്ചത്. ഇതേ തീം ബ്ലോഗില്‍ തന്നെകമ്പിപുസ്തകം എന്നോ മറ്റോ പേരില്‍ ഒരു ബ്ലോഗര്‍ കഥയാക്കിയിരുന്നു. പിന്നെയും ധാരാളം അത്തരം കഥകളില്‍ വായിച്ചത് തികട്ടി വന്നു. അതുകൊണ്ടാണ് അങ്ങിനെ കമന്റിട്ടത്.
എന്റെ ഒരു സുഹൃത്തിന്(male) സ്വന്തം പിതാവില്‍ നിന്നും ഈ ദുരനുഭവം ഉണ്ടായിട്ടുണ്ട്...ഈ കമന്റെഴുതിയത് ഇത് വെറും കഥയല്ല, ഇത്തരം സംഭവങ്ങള്‍ ഇന്നും നടക്കുന്നുണ്ടെന്ന് പറയാന്‍.
പ്രസക്തം...
'La bestia Nel Cuore' എന്നൊരു ഇറ്റാലിയന്‍ സിനിമ കണ്ടിട്ടുണ്ടോ..?
രുദ്രേ, ദുര്‍ഗ്ഗേ, അതും വേണ്ട. കൊച്ചു പിന്നെ പാരനോയ്ഡ് ആവും. കസിന് വലുതാവുമ്പൊ അവളെ കാമുകന് കെട്ടിപ്പിടിച്ച് ഉമ്മവെയ്ക്കട്ടെ. അവള് കാമുകനെയും. അതൊക്കെ ഇപ്പൊഴേ കുളമാക്കാതെ.
പീഠനം ഏറ്റാലും നോര്‍മ്മലായി ജീവിക്കാന്‍ എങ്ങനെയാ പഠിക്കുക? ഏല്ക്കുന്ന മുറിവുകളെക്കാളും വലുത് മുറിവുകള്‍ ഉണക്കുന്നതെങ്ങനെയെന്നാ.
Hi Rudra
Kollamayirunnu... enthe idahhu vechu oru vaiklabyam?
pl comment on my blog
എന്തൊരു കഥ പറച്ചിലാണിത് ? എങ്ങനെ സാധിക്കുന്നു ഇത് ? നമിക്കാതെ വയ്യ.
(എല്ലാം പോസ്റ്റിറ്റീവ് ആയിട്ടാണ് പറഞ്ഞത്. വാക്കുകളിലൂടെ മുഴുവന്‍ വികാരവും മനസ്സിലാക്കികൊടുക്കാന്‍ അറിയാത്ത അക്ഷരമില്ലാത്തവെന്റെ വരികളായിട്ട് കാണണം.)
ഈ ബ്ലോഗില്‍ വരാല് വൈകിയതില്‍ ഖേദിക്കുന്നു. ബാക്കിയുള്ളത് കൂടെ കുത്തിയിരുന്ന് വായിക്കട്ടെ.
നല്ല കഥകള്‍ കുറഞ്ഞ വരികളില്‍ പറഞ്ഞുതരുന്നതിന് നന്ദി :)
feels so much
വളരെ നന്നായിരിക്കുന്നു. മനസ്സില്‍ തട്ടി
നല്ല ഷോട്ട് ഫിലിം....
ഒരേ വിഷയത്തിന്റെ ഞാനും രുദ്രയും ആവിഷക്കരി ച്ച രണ്ടവസ്ഥകള്‍..
രണ്ടു കാഴ്ച്ചകള്‍
വിസ്മയിപ്പിച്ചു..
ചില സാമ്യതകള്‍ നല്കുന്ന ആഹ്ലാദം എത്ര വലുതാണ്
എന്തായാലും ഓരോ കഥയിലൂടെയും ഞാന്‍ പോകുന്നുണ്ട് വായിക്കുന്നുണ്ട് ഓരോന്നിനും അഭിപ്രായം എഴുതാം..
ഭാഷയില്‍ ചില ചലനങ്ങള്‍ അനുഭവിക്കാനാകുന്നുണ്ട്.
അറിയിക്കാം..
great !!!
It seems to have two parts: two multiconvergent ones; the former is more sensationally interesting. The latter could have been better-felt, had the anguish been a bit more explicit.....
വളാരെ നല്ല അവതരണം :)
ഇഷ്ടമായി :)
Post a Comment