“ഈയാഴ്ച്ച എനിക്ക് വീട്ടില്‍ വരാന്‍ പറ്റില്ലാന്ന് പറഞ്ഞാ ഇല്ല..” ഗായത്രി ഫോണില്‍ സംസാരിക്കുന്നത് കേട്ടാണ് മായ റൂമില്‍ കയറിചെല്ലുന്നത്.. വൈകുന്നേരത്തെ സഭ കൂടികഴിഞ്ഞു.. മായ യോഗാക്ലാസ്സും കഴിഞ്ഞ് എത്താന്‍, ഇത്തിരി വൈകി.. “കഴിഞ്ഞതവണ തന്നെ ഞാന്‍ അച്ഛനോട് പറഞ്ഞതാണ്, ഇതൊന്നും എന്നെകൊണ്ട് പറ്റില്ലെന്ന്..” മറുവശത്ത് നിന്ന് എന്തോ.. “അവളെത്തിയിട്ടുണ്ട്.. കൊടുക്കാം” ഗായത്രിയുടെ മറുപടി.. ഫോണ്‍ മായയ്ക്കുനേരെ നീണ്ടു.. പ്രശ്നം തന്റെ അടുത്തെത്തിയെന്ന് മായയ്ക്ക് മനസ്സിലായി.. ഫോണുമായി മായ ബാല്‍ക്കണിയിലേക്കു നടന്നു.. ഗായത്രിയെ കൊണ്ട് എന്തെങ്കിലും പറഞ്ഞ് സമ്മതിപ്പിക്കണമെങ്കില്‍ മായ തന്നെ വേണ്ടിവരുമെന്ന് ഗായത്രിയുടെ അച്ഛനറിയാം.. ഞായറാഴ്ച്ച രണ്ടുകൂട്ടര്‍ ഗായത്രിയെ പെണ്ണുകാണാന്‍ വരുന്നു.. അവളൊന്ന് വീട്ടില്‍ ചെല്ലണം.. അതാണ് പ്രശ്നം.. അവളോട് ഞാന്‍ പറയാംന്ന് പറഞ്ഞ് മായ റൂമിലേക്ക് ചെന്നു..
അമ്മുവും വിനുവും ഉണ്ട് റൂമില്‍.. “നിന്റെ അച്ഛന് ഇപ്രാവശ്യം രണ്ട് സ്ലോട്ട് വെച്ചിട്ടുണ്ടല്ലോ! രാവിലെ ഒന്ന്, വൈകുന്നേരം ഒന്ന്, ഏതായാലും യാത്രാപ്പടി ലാഭിക്കണമല്ലോ..” വിനു പറയുന്നു.. “എടീ നിനക്കൊന്നും അതിന്റെ ഒരു ബുദ്ധിമുട്ട് അറിയില്ല.. കുറേപേര്‍ നമ്മളെ തന്നെ തുറിച്ചുനോക്കിയിരിക്കുക, ഏതുഭാഗത്തുന്നാ അളവെടുക്കുന്നെന്ന് കൂടെ പറയാന്‍ പറ്റില്ല.. പിന്നെ കുറെ റെഡിമെയ്ഡ് ചോദ്യങ്ങള്‍..” ഗായത്രി.. “നീ അതൊന്ന് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ എടുക്കെന്റെ ഗായു.. പെട്ടെന്ന് കാര്യങ്ങളൊക്കെ ശരിയാവാന്‍ മില്യണ്‍ ഡോളര്‍ ടിപ് പറഞ്ഞുതരാം.. കവിളില്‍ കുറെ ബ്ലഷൊക്കെയിട്ട് കഥാനായകനെ ഇടംകണ്ണിട്ട് നോക്കി ‘കളഭം തരാം.. ഭഗവാനെന്‍ മനസ്സും തരാം’ന്നൊരു വരി.. ചെറുക്കന് ഫ്ലാറ്റ്” അമ്മു പിന്നെയും പാട്ട് തുടരാന്‍ തന്നെയാണ് ഭാവം.. “കാവ്യേടെ ലുക്കൊക്കെയുണ്ടെങ്കിലും ബ്ലഷ് ഹോള്‍സെയിലില്‍ വാങ്ങിയടിക്കേണ്ടിവരും.. ലാസ്യം ഒന്ന് വന്ന് കിട്ടാന്‍..” മായ പറഞ്ഞു.. “അത് കറക്ട്” അമ്മു ചിരിച്ചോണ്ട് പറഞ്ഞു..
ഹോ! ആ പാട്ടെനിക്ക് കേട്ടൂട.. ആ രംഗം ആലോചിച്ചാ.. എന്റീശ്വരാ.. ആര്‍ക്കേലും ഇത്രേം ഭാവത്തില്‍ അതും പെണ്ണുകാണാന്‍ വന്ന ചെക്കന്റേയും ഫാമിലിയുടേയും മുന്നില്‍ പാടാന്‍ പറ്റുമോ? ഗായത്രി നിലത്തുവിരിച്ചിരുന്ന പായയിലേക്കിരുന്നു.. “എടീ.. അതാണ് സ്ത്രൈണത, സ്ത്രീത്വം എന്നൊക്കെ സ്റ്റാമ്പ് അടിച്ചുവിടുന്ന സാധനം, നിനക്കൊന്നും പറഞ്ഞിട്ടില്ലാത്തത്” വിനു പറഞ്ഞു.. “എന്നാലും കല്യാണം കഴിക്കാന്‍ വേണ്ടി മാത്രം ജനിച്ചു ജീവിക്കുന്നവരെ കൊണ്ടെ അത് പറ്റുള്ളൂ മോളേ” ഗായത്രി പറഞ്ഞു. പയ്യനെ കുറിച്ചുള്ള നിന്റെ ഒരു കണ്‍സെപ്റ്റ്? ചുരുട്ടിയ മാസിക ഗായത്രിയുടെ നേര്‍ക്ക് പിടിച്ചുകൊണ്ട് അമ്മു ചോദിച്ചു.. “എന്നെ ഒരുപാട് സ്നേഹിക്കുന്ന, കൊച്ചുകൊച്ചു ശാഠ്യങ്ങള്‍ക്ക് കൂട്ടു നില്ക്കുന്ന..” വിനു പറയാന്‍ തുടങ്ങി.. “യോ ഇതു പൈങ്കിളി” ഗായത്രി ഇടയില്‍ കയറി.. “എന്നെ ഞാനായി കണ്ട് എന്റെ വ്യക്തിത്വത്തെ അംഗീകരിച്ച്..” “നടന്നത് തന്നെ” വിനു ചിരിക്കാന്‍ തുടങ്ങി.. ഗായത്രി മുഖം വീര്‍പ്പിച്ചു..
“സിറ്റുവേഷന് നമുക്കൊന്ന് മാറ്റാം.. അങ്കിളിനോട് പറയാം.. നിന്റെ പരസ്യം കണ്ട് ഇഷ്ടപ്പെട്ട് ആപ്ലിക്കേഷന്‍ തന്നവരേയെല്ലാം ഒരു ദിവസം തന്നെ വീട്ടിലേയ്ക്ക് വിളിക്കാന്‍.. എന്നിട്ട് ഈ സ്വയംവരം മോഡല്‍ എല്ലാവരേയും നിരത്തിയിരുത്തുക.. അതിനിടയ്ക്ക് നീ മന്ദം മന്ദം ഇറങ്ങിചെല്ലുന്നു..” മായ പറഞ്ഞ് നിര്ത്തുമ്പോളേയ്ക്കും എല്ലാവരും കൈയടിച്ചു.. “വാഹ്! ഇത് ബെസ്റ്റ്” അമ്മു പറഞ്ഞു.. ഗായത്രിയ്ക്ക് ആവേശമായി.. അവളെണീറ്റ് അഭിനയം തുടങ്ങി.. “ഇരുപുറവും ഇരിക്കുന്ന ആപ്ലിക്കന്സിനിടയിലേക്ക് ഞാനതാ ഇറങ്ങിചെല്ലുന്നു..” “നിക്ക് നിക്ക്.. ഒരോരുത്തരുടെ അടുത്ത് എത്തുമ്പോ നീ കണ്ണിലേയ്ക്ക് നോക്കണം.. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് വരുന്നുണ്ടോന്ന് നോക്കാന്‍” വിനുവിന്റെ ഉപദേശം.. “അതിപ്പോ ഞാനെങ്ങനേയാ അറിയുന്നെ?” “എടീ കാമദേവന് ഒരു ആരോ വിടും.. അത് നിന്റെ നെഞ്ചില്‍ തറയ്ക്കുമ്പോളാണ് ആ ഫീലിംഗ് വരുന്നെ” അമ്മുവിന്റെ ജി.കെ. “അതോ.. ജോണ്‍ എബ്രഹാം.. അവനെ കണ്ടാല്‍ എപ്പളും എനിക്ക് ആരോ തറയ്ക്കാറുണ്ട്..” “തീര്‍ന്നിട്ടില്ല, സ്വയംവരം പ്രൊസീജര്‍ പ്രകാരം നീ അവനെ നോക്കുമ്പോള്‍ റണ്ണിംഗ് കമന്ററി ഉണ്ടാവും ഇവന്! അംഗരാജ്യത്തിന്റെ അധിപന്, ആയിരം നാട്ടുരാജ്യങ്ങള്ക്കധികാരി.. വീരശൂരപരാക്രമി..ഇതിന് പകരം അങ്കിളിനോട് അവന്റെ പ്രൊഫൈല്‍ വായിക്കാന്‍ പറയാം.. സോഫ്റ്റ്വെയര്,ഹാര്‍ഡ് വെയര്‍, എം. ബി. എ.. 20ലാക്സ് പാക്കേജ്..” വിനു പറഞ്ഞു.. “യോ അപ്പോയീ എഴുത്തുക്കാര്‍, പീ എച്ച്ഡി ഇതിനൊന്നും സ്കോപ്പില്ലേ?” അമ്മുവിന്റെ സിമ്പിള്‍ സംശയം.. “അങ്കിളിന് ബുദ്ധിയുണ്ട്.. ഇവളെയൊക്കെ പോറ്റണേല് എന്ത് ചിലവുവരുംന്ന് അങ്കിളിനറിയാം..” മായ പറഞ്ഞു.. “ഞാന്‍ അത്ര ലാവിഷൊന്നുമല്ല..” ഗായത്രിക്കു പരിഭവമായി.. “അങ്ങനെ മൊത്തത്തില്‍ നിനക്ക് പിടിച്ചൊരാളെ നീയങ്ങ് സ്വയം വരിക്കുന്നു” വിനു പറഞ്ഞു.. “നിരാശരായി മടങ്ങുന്നവരെ! ആഹ്ലാദിക്കുവിന്‍.. എന്തെന്നാല്‍ എത്ര വലിയ അപകടത്തില്‍ നിന്നാണ് നിങ്ങള്‍ രക്ഷപ്പെട്ടിരിക്കുന്നതെന്ന് നിങ്ങളറിയുന്നില്ല..” ഭാവാഭിനയവുമായി അമ്മു രംഗം പൂര്‍ത്തിയാക്കി..
“അപ്പോള്‍ ഇനി കാര്യത്തിലേയ്ക്ക്.. അങ്കിള്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.. നീ ഈ ആഴ്ച വീട്ടില്‍ പോവുന്നു.. അവരോട് പറഞ്ഞ വാക്കൊന്നും ഇപ്പോ അങ്കിളിനെ കൊണ്ട് മാറ്റി പറയിക്കാന്‍ പോണില്ല” മായ ഗൌരവത്തിലാണ്.. “ഇപ്രാവശ്യം പോയാല്‍ ഇനിയൊന്ന് ശരിയാവുന്നവരെ എനിക്കു പോവേണ്ടിവരും.. കാഴ്ചവസ്തുവായി നിക്കാന്‍ കഴിയാഞ്ഞിട്ടാ മായാ..” ഗായത്രിയുടെ കണ്ണു നിറഞ്ഞു.. “നിന്നെ എനിക്കറിയില്ലേ.. ഇപ്രാവശ്യം ഇങ്ങനെ പോട്ടെ.. ശരിയായില്ലെങ്കില്‍ ഇനിമുതല്‍ പയ്യന്‍സ് തനിയെ ഇവിടെ വന്ന് നിന്നെ കാണും.. അങ്കിള്‍ പ്രോമിസ് ചെയ്തിട്ടുണ്ട്..” മായ പറഞ്ഞു... “ഒരു ലെസ്ബിയന്‍ ആയിരുന്നെങ്കില്‍ എന്നേക്കാള്‍ എന്നെ അറിയുന്ന നിന്നെ സ്വയം വരിച്ചേനെ ഞാന്‍” ഗായത്രി.. എന്തിനോ എല്ലാവരും നിശബ്ദരായി..

11 comments:
ആളുകേറാത്ത ബ്ലോഗല്ലേ വിന്‍സേ, ആരെ കാണിക്കാനാ കമന്റൊക്കെ വെക്കുന്നെ?
ഞാനല്ലേ ആകെകൂടെ കേറുന്നെ.. വായിച്ചു. ഡിലീറ്റി..
രുദ്രയ്ക്ക് നരേഷന് വഴങ്ങും. നന്നായിട്ട്. ഈ കുറിപ്പ് ആ്വശ്യ്ത്തിനു ഫോക്കസ് ചെയ്തില്ല എന്ന് തോന്നുന്നു.
കുടുതല്‍ എഴുതൂ..ആശംസകള്‍. എഴുത്തു നന്നാവുംതോറും ശ്രദ്ധിക്കപ്പെടും എന്നകാര്യത്തില്‍ സംശയമേ വേണ്ട. കമന്റിന്റെ ഒക്കെ കാര്യത്തില്‍ ഇങ്ങനെയുള്ള വ്വ്ശികള് കാാണിക്കതിരിക്കുകയാണ് നല്ലത്. (ഇടക്ക് പൂട്ടുക..ഡിലീറ്റ് ചെയ്യുക.) കാഷ്വല്‍ ആയിട്ട് വരുന്ന വാക്കുകള്‍ പോലും റീഡേഴ്സിന്റെ കോണ്ട്രിബ്യൂഷന് ആണ്. വിമര്‍ശനമാണെങ്കില്‍ പോലും.
എന്റെ കമന്റ് ഞാന്‍ തന്നെ ഡിലീറ്റിയതാ...രുദ്ര അതിനു സമയം കളയണ്ടല്ലോ എന്നു കരുതി.
വിന്‍സേ :(
സോറി.. സോറി.. സോറി..
:( :( :(
ഇല്ല.... ഒരിക്കലും പൊറുക്കാന്‍ കഴിയാത്ത തെറ്റാണു രുദ്ര ചെയ്തത്. ഈ ബ്ലോഗ് തന്നെ പൂട്ടിയിട്ട് പ്രായശഛിത്തം ചെയ്തേ പറ്റൂ. :)
സാല്ജോഭായ്.. മോളിലിട്ട സോറീടെ ഡിറ്റോ ഭായിക്കും കൂടെ..
വീക്കെന്റില്‍ ഓസിന് ബീഫടിക്കാന്‍ ചാന്‍സ് കിട്ടിയപ്പോ ചാടിപോയ കാരണം റിപ്ലൈ ഇടാന്‍ വൈകിയതില്‍ വിന്സിച്ചായാ ക്ഷമി.. പൂട്ടിയിടണോ? റെഡി..
[അയ്യടാ :P അതങ്ങു പള്ളീല് പോയി പറഞ്ഞാ മതി]
ബീഫടിക്കാനും ബിയര്‍ അടിക്കാനും ആണെങ്കില്‍ ആരു ചാവാന്‍ കിടന്നാല്‍ പോലും മൈന്‍ഡ് ചെയ്യരുത്. എന്റെ ഒരു പോളിസി ആണേ :)
നല്ല എഴുത്ത് വായിക്കാന്‍ നല്ല രസമുണ്ട് രുദ്ര കുടുതള് ആളുകള്‍ ശ്രദ്ധിക്കട്ടെ തന്റെ രചനകള്‍
ഇഷ്ടപ്പെട്ടു. വളരെയധികം. ഇനിയുമിനിയും ഒരുപാടെഴുതാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു.
Post a Comment