Sunday, June 8, 2008

മോഡലിംഗ് മിറാക്കിള്‍സ്

ഗ്രാഫ് നിമിഷങ്ങള്‍ക്കകം current year-ലെ മാസങ്ങളിലൂടെ കടന്നുപോയി. മായ ഒന്ന് നിശ്വസിച്ചു. ഒരുപാട് ദിവസത്തെ അധ്വാനം. തന്റെ പ്രൊജക്ട് റെയിന്‍ മോഡല്‍ ചെയ്യാനാണെന്ന് ഗൈഡ് പറഞ്ഞപ്പോള്‍ ആദ്യം പഠിച്ചതെല്ലാം മറന്ന് ഒന്ന് ചിരിക്കണമെന്ന് തോന്നി. ആദ്യം ഓര്‍മ്മ വന്നത് വിഷുഫലം പറയാന്‍ വന്നിരുന്ന വെളുത്ത് മെലിഞ്ഞ് ഉയരം കുറഞ്ഞ് ചിരി മാത്രം കണ്ടിട്ടുള്ള ഒരു മുഖമാണ്. വിഷുഫലം പറയുന്നതിനിടെ ആ വര്‍ഷത്തെ വൃഷ്ടി കൂടി ‘പറ/നാഴി’ എന്ന യൂണിറ്റ് ചേര്‍ത്ത് പറയും. അതെത്രയാണ്? അറിയില്ല. ആരോടെങ്കിലും ചോദിച്ചിട്ടുണ്ടോ? ഓര്‍മ്മയില്ല. അമ്മമ്മ കൊടുക്കുന്ന കാശ് വാങ്ങി പിന്നെയും ചിരിച്ച് അയാള്‍ അടുത്ത വീട്ടിലേയ്ക്ക് പോവും. അയാളെ കൊല്ലത്തില്‍ ആ ദിവസത്തില്‍ മാത്രെ മായ കണ്ടിട്ടുള്ളു. “അപ്പോള്‍ ഈ വര്‍ഷവും നല്ല മഴയുണ്ട്” അമ്മമ്മയുടെ ആത്മഗതം. അമ്മമ്മയ്ക്ക് അയാളെ വലിയ വിശ്വാസമായിരുന്നു. വീട്ടിലെ മറ്റാരും അയാളുടെ വരവില്‍ താത്പര്യം പ്രകടിപ്പിച്ചു കണ്ടിട്ടില്ല. മുറ്റത്ത് കളിച്ച് കൊണ്ടിരിക്കുന്ന കുട്ടികള്‍ ഒന്ന് തല പൊക്കി നോക്കി പിന്നെയും കളിയില്‍ മുഴുകും. അകത്ത് എന്തെങ്കിലും പണിയിലായിരിക്കുന്ന അമ്മ ആരാ വന്നെന്ന് പോലും ശ്രദ്ധിക്കാറില്ല. അമ്മ കൂടെ ശ്രദ്ധിക്കേണ്ട ആളാണെങ്കില്‍ അമ്മമ്മയുടെ അറിയിപ്പുണ്ടാകും അകത്തേയ്ക്ക്. ആ വര്‍ഷത്തെ മഴ മുഴുവന്‍ മോഡല്‍ ചെയ്ത് ഫലം പറയുന്ന ആളെയാണ് വലിയ പരിഗണനയൊന്നും കൊടുക്കാതെ പറഞ്ഞ് വിടുന്നതെന്ന് അവരറിഞ്ഞില്ലല്ലോ.

Meteorological ഡിപാര്‍ട്മെന്റില്‍ നിന്നും ബാക്കി പലയിടത്ത് നിന്നും വാങ്ങി കൊണ്ടുവന്ന ഡാറ്റ മാസങ്ങളോളം മായയുടെ ടേബിളിലെ ആക്ടീവ് ഫയലില്‍ ഇരുന്നു. പ്രോഗ്രാമിങ്ങും സിമുലേഷന്‍സ് റണ്‍ ചെയ്യിക്കലുമൊക്കെയായി രാവ് പകലായി മാസങ്ങള്‍ കടന്നുപോയി. ലിറ്ററേച്ചര്‍ സര്‍വെയ്ക്കിടയില്‍ ആ കണിയാന്റെ പേര് എവിടെയും കണ്ടുകിട്ടിയില്ലല്ലോയെന്ന് മായ കുസൃതിയോടെ ഓര്‍ത്തു. ഇപ്പോള്‍ റിസല്‍ട്ട് current year-ല്‍ എത്തി നില്‍ക്കുന്നു. “എന്റെ മോഡല്‍ അനുസരിച്ച് അവിടെ cultivation നടക്കില്ല. പ്രത്യേകിച്ച് ഈ crops" ഫീല്‍ഡില്‍ നിന്ന് കിട്ടിയ ഡാറ്റയും സ്വന്തം മോഡലും മുന്നില്‍ വെച്ച് തലയ്ക്ക് കൈ കൊടുത്ത് മൃണാള്‍. “Its really frustrating" ലാബില്‍ നിന്ന് ഏറ്റവും അവസാനം പോകുന്ന ആളാണ് മൃണാള്‍. ചിലപ്പോള്‍ ഉറക്കവും അവിടെ തന്നെ. രാവിലെ ചെല്ലുമ്പോള്‍ ഉറങ്ങിയെണീറ്റ് പോവുന്നത് കാണാം. “എവിടെയെങ്കിലും എറര്‍ വന്നുകാണുമെന്നെ, നീ സമാധാനായിട്ടിരുന്ന് ചെക്ക് ചെയ്യൂ” കാന്റീനില്‍ നിന്ന് കഴിക്കാനെന്തൊക്കെയോ വാങ്ങി വന്ന മാത്യൂസ്. “I am sure, I have done everything with maximum perfection" പിന്നെയും മൃണാള്‍. “അതിനേക്കാള്‍ പെര്‍ഫെക്ട് ആയി ചെയ്യുന്ന ആളാണ് അവിടെ ആ കൃഷിയിറക്കിയിരിക്കുന്നെ. അപ്പോ പൊന്നുമോന്‍ ഡിന്നറൊക്കെ കഴിച്ച് ഒന്ന് കിടന്നുറങ്ങിയിട്ട് നാളെ വന്ന് ശരിക്കും നോക്കു.” മാത്യൂസ്. മൃണാള്‍ ഏകദേശം കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു. അവന്‍ എഴുന്നേറ്റുപോയി. “മത്തായിച്ചാ. അവന് പ്രോഗ്രെസ്സ് റിപ്പോര്‍ട്ട് അടുത്ത ആഴ്ച കൊടുക്കേണ്ടതാ, വെറുതെ കളി പറഞ്ഞവനെ ഡെസ്പാക്കല്ലെ” മറ്റൊരു ഡെസ്ക്കില്‍ നിന്നും ആദിത്. “നല്ല മഴ പെയ്യുന്നുണ്ട്”

മഴ പെയ്യട്ടെ, മനസ്സിലോര്‍ത്ത് കൊണ്ട് മായ ജൂലൈ ഒന്ന് സൂം ചെയ്ത് വെച്ചു. “എടോ.. ഇന്ന് കാര്യായിട്ടാണല്ലോ! ദേ രഘുസാറിന്റെ കാറൊക്കെ പകുതി മുങ്ങി” കോഫിയെടുക്കാന്‍ ജനലിനരികിലെത്തിയ ആദിത് വിളിച്ച് പറഞ്ഞു. ഇന്ന് ഒരു 28, വല്ല അത്ഭുതവും സംഭവിക്കയാണെങ്കില്‍ 45, അതിനപ്പുറം പോവില്ല. ഡിപാര്‍ട്മെന്റ് കുറച്ച് താഴ്ന്ന സ്ഥലത്തല്ലേ, അതുകൊണ്ടായിരിക്കും. ഡ്രെയ്നേജൊന്നും ഇപ്രാവശ്യം ശരിക്ക് ക്ലീന്‍ ചെയ്തിട്ടില്ലെന്ന് തോന്നുന്നു. മായ ഒരിക്കല്‍കൂടെ ഡാറ്റയൊക്കെ ചെക്ക് ചെയ്തു. എല്ലാവരും പണി നിര്‍ത്തി ജനലിനരികില്‍ പോയി നില്‍ക്കുകയാണ്. മഴ തകര്‍ത്ത് പെയ്യുന്നു. ഫോണ്‍ ബെല്ലടിക്കുന്നു. “മായാ.. ഫോണ്‍“ ആദിത് വിളിച്ച് പറഞ്ഞു. ഇന്റേര്‍ണലില്‍ ആരാ വിളിക്കുന്നെന്ന് ഓര്‍ത്ത് മൊബൈല്‍ നോക്കിയപ്പോള്‍ റേഞ്ചില്ല. “മായാ.. ആര്‍ യൂ സെയ്ഫ്? ഇവിടെ എല്ലാവരും വറീഡാണ്. ഗ്രൌണ്ട് ഫ്ലോറില്‍ വെള്ളം കയറി. റോഡിലൊക്കെ ഭയങ്കര വെള്ളാ. സ്റ്റേ ദേര്‍. നിന്റെ റൂമില്‍ നിന്ന് സാധനങ്ങളൊക്കെ ഞങ്ങള്‍ മുകളിലേയ്ക്ക് മാറ്റിയിട്ടുണ്ട്” ഗായത്രി ഒറ്റ ശ്വാസത്തില്‍ പറയുന്നു. ഇല്ല, അങ്ങനെ വരാന്‍ വഴിയില്ല മായ പിറുപിറുത്തു. പെട്ടെന്ന് പവര്‍ പോയി. മുരളുന്ന സര്‍വറുകളും UPSഉം. “പവര്‍ അവരോഫ് ചെയ്തതാണ്, ഫോര്‍ സേഫ്റ്റി” പുറത്ത് പോയി നോക്കിയ മാത്യൂസ് പറയുന്നു. ആകെയിരുട്ട്. ആരുടെയൊക്കെയോ മൊബൈല്‍ ടോര്‍ച്ചും പിന്നെ പച്ചയും ചുവപ്പും നീലയും നിറങ്ങള്‍, പല മെഷീനില്‍ നിന്നും. മായ ജനലിലൂടേ പുറത്തേക്ക് നോക്കി. ഇത്രയും വെള്ളം! നോ ഈ കൊല്ലം മുഴുവനും പെയ്താലും ഇത്ര വരില്ല, വരാന്‍ പാടില്ല. മായയ്ക്ക് ഉറക്കെ വിളിച്ച് പറയണമെന്ന് തോന്നി. ഡെസ്കില്‍ തല ചായ്ച്ച് കിടന്നു. പുലര്ച്ചയെ‍പ്പോഴോ ആദിത് വന്ന് വിളിച്ചു. പവര്‍ വന്നിട്ടുണ്ട്. “താനൊന്നും കഴിച്ചിട്ടില്ലല്ലോ. ഒരു കോഫി കുടിക്കു. വെള്ളം ഒന്ന് കുറഞ്ഞിട്ടുണ്ട്. ഞാന്‍ ഹോസ്റ്റലിലാക്കാം. ഗായത്രി കുറേ പ്രാവശ്യം വിളിച്ചിരുന്നു. താനുറങ്ങിക്കോട്ടേയെന്ന് കരുതി.” റിഫ്രഷ് ചെയ്ത imd സൈറ്റില്‍ 90 എന്ന് കിടക്കുന്നു. ആദിതിന് അറിയാം മോഡല്‍ കംപ്ലീറ്റാണെന്ന്. അവനെന്തെ അതിനെപറ്റിയൊന്ന് ചോദിക്കുക പോലും ചെയ്യാത്തത്! മായ കോഫി കുടിച്ച് കൊണ്ട് ഓര്‍ത്തു. ആദിതിനൊപ്പം ഹോസ്റ്റലിലേയ്ക്ക് നടക്കുമ്പോള്‍ ഒടിഞ്ഞു വീണ മരങ്ങളും റോഡില്‍ മുട്ടെത്താതെ വെള്ളവുമുണ്ടായിരുന്നു. മഴ കുറഞ്ഞിരിക്കുന്നു.

ഹോസ്റ്റലില്‍ ഗ്രൌണ്ട് ഫ്ലോറില്‍ ആകെ വെള്ളവും ചളിയും. അധികം ബഹളമൊന്നുമില്ല. ഉറങ്ങാതെയിരിക്കുന്നവര് തന്നെ വളരെ പതിയെയാണ് സംസാരിക്കുന്നത്. ഗായത്രിയുടെ റൂമിന്റെ വാതില്‍ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. കണ്ടതും അവളോടി വന്ന് കെട്ടിപിടിച്ചുമ്മ വെച്ചു. അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. “നീയിവിടെയില്ലാത്തതായിരുന്നു ടെന്‍ഷന്‍“ പുറംകൈ കൊണ്ട് കണ്ണ് തുടച്ച് അവള്‍ പറഞ്ഞു. “ശരിക്കും ത്രില്ലിംഗ്. ഇങ്ങനെയൊരു മഴ ഞാന്‍ കണ്ടിട്ടില്ല. ഒന്നുറങ്ങിയപ്പോള്‍ കാലു നനയുന്നതും വെള്ളത്തില്‍ മുങ്ങുന്നതും ഞാന്‍ സ്വപ്നം കണ്ടു. പിന്നെയുറങ്ങിയില്ല, ഇത്രയും സെയ്ഫായ നമുക്ക് ഇതൊരു nightmare ആയെങ്കില്‍ ആ ചേരികളില്‍ താമസിക്കുന്നവരൊക്കെ എന്തായി കാണുമല്ലേ“

****
ഗൈഡിന്റെ റൂമില്‍ കയറി ചെല്ലുമ്പോള്‍ അദ്ദേഹം തലേന്ന് കൊടുത്ത റിപ്പോര്‍ട്ട് വായിക്കുകയായിരുന്നു. “മായ, വളരെ നന്നായി ചെയ്തിട്ടുണ്ട്. ഒന്നുരണ്ടിടത്ത് ഞാന്‍ മാര്‍ക്ക് ചെയ്തിട്ടുണ്ട്. അതൊന്നുകൂടെ വേരിഫൈ ചെയ്യണം..” “യെസ് സര്‍”
“താനെന്താടോ ഗ്ലൂമിയായിട്ടിരിക്കുന്നെ? കാര്യം എനിക്ക് മനസ്സിലായി. Dont feel bad. We are not here to model miracles." അദ്ദേഹം പിന്നെയുമെന്തൊക്കെയോ പറഞ്ഞു. മായ സീറ്റില്‍ പോയിരുന്നു. മാപ്പുകളും ഗ്രാഫുകളും സ്ക്രീന്‍സേവറില്‍ മാറി മാറി വന്നു..
****

10 comments:

Unknown said...

ഒരു നല്ല കഥാകാരി ആണ് രുദ്ര എന്നും വീണ്ടും തെളിയിച്ചിരിക്കുന്നു.ഈ കഥകളെല്ലാം ചേര്‍ത്തു ഒരു പുസ്തകമാക്കി കൂടെ

രുദ്ര said...

അനൂപ്. :-) I dont think so
ഈ പോസ്റ്റ് നന്ദേട്ടനും മനു.ജിയ്ക്കും. ആദ്യം സംതിങില്‍ കയറി ഒളിച്ചിരിക്കാന്‍ തോന്നിയെങ്കിലും ഒന്ന് ശ്രമിച്ചുനോക്കാമെന്ന് വെച്ചു. സത്യസന്ധമായി കമന്റടിക്കുമല്ലോ ;)

ശ്രീ said...

സാധാരണയില്‍ നിന്നും എന്തോ പ്രത്യേകതയുള്ള പോലെ തോന്നി, ഈ കഥയ്ക്ക്. കൊള്ളാം
:)

nandakumar said...

കമന്റുകള്‍ക്ക് മറുപടി, പുതിയ പോസ്റ്റായി ഇടുന്നത് മലയാളം ബ്ലോഗിലെ ഇപ്പോഴത്തെ ട്രെന്‍ഡ് ആണോ?! :-) നാല് ദിവസങ്ങള്‍ക്കുള്ളില്‍ ഞാന്‍ നിര്‍ബന്ധമായും കമന്റിടേണ്ടിവരുന്ന രണ്ടാമത്തെ ബ്ലോഗ് ആണിത് !

രുദ്രാ പുതുമയില്ലാത്ത പ്രമേയങ്ങള്‍ എന്നു മുന്‍പോസ്റ്റിലെ കമന്റില്‍ പറഞ്ഞതു കൊണ്ടാണോ ഇത്തവണ തികച്ചും പുതുമയുള്ള ഒരു പ്രമേയവുമായി വന്നത്? രുദ്രയുടെ ആവിഷ്കരണ രീതിയും ശൈലിയും എപ്പോഴും എടുത്തുപറയേണ്ടല്ലോ!

കാര്‍ഷികവൃത്തിയുടെ സംസ്ക്കാരത്തിലൂടെ പകര്‍ന്ന് കിട്ടുന്ന നാട്ടറിവിന്റെയും വാമൊഴിയുടേയും ജീവിതപരിസരങ്ങളില്‍ നിന്ന് ആധുനിക ലാബുകളിലെ പരീക്ഷണങ്ങളുടെയും പ്രവചനങ്ങളുടെയും ഗ്രാഫീല്‍ ജീവിതാവസ്ഥകളെ നോക്കിക്കാണുന്ന കഥാപരിസരം നന്നാവുകയും ഇഷ്ടപ്പെടുകയും ചെയ്തു. (ടെക്നിക്കല്‍ ടേര്‍മ്സ് വല്ലാതെ അലോസരപ്പെടുത്തുകയും ദുര്‍ഗ്രാഹ്യത ഉണ്ടാക്കുകയും ചെയ്തു)

രണ്ടാം വായനയിലാണ് കഥയുടെ ഉള്ളിലേക്ക് കുറേയെങ്കിലും പൂര്‍ണ്ണമായും എത്താനായത്.എങ്കിലും ഇനിയും വായിക്കപ്പെടേണ്ടിയിരിക്കുന്നു.

വളരെ തിരക്കു പിടിച്ചു എഴുതിയതാണെന്നു ഫീല്‍ ചെയ്തു, ഇനിയും പേര്‍ത്തു പേര്‍ത്തും വായിച്ചു തിരുത്തിയാല്‍ കുറെ നന്നാക്കാമെന്നും ( മെനക്കെടാനൊന്നും വയ്യ! മനസ്സില്‍ തോന്നിയത് പകര്‍ത്തി എന്നാണെങ്കില്‍...:-) നൊ കമന്റ്സ്)

പിന്നെ, വിമര്‍ശിക്കാനും നിരൂപിക്കാനും ഉള്ള കഴിവോ കപ്പാസിറ്റിയോ ഉണ്ടായിട്ടല്ല എപ്പോഴും കമന്റിലൂടെ അഭിപ്രായം പറയുന്നത് (ആവശ്യമില്ലാതെ വിമര്‍ശിക്കുന്നു എന്ന തോന്നലുണ്ടായിട്ടുണ്ടെങ്കില്‍ അത് വേണ്ട. അങ്ങിനെയില്ല തന്നെ) പോപ്പുലറായിട്ടുള്ള നിരവധി മോശം ബ്ലൊഗുകള്‍ക്കിടയില്‍ 'രൌദ്രം' വേറിട്ടു നില്‍ക്കുന്നു എന്നതു കൊണ്ടു തന്നെയാണ്. എഴുത്തുകാരിയുടെ കാഴ്ചപാടുകളും, എഴുത്തിന്റെ ശൈലിയും ശ്രദ്ധേയമാണ്. നിലവാരമുള്ള ഒരു ബ്ലോഗും എഴുത്തുകാരിയും വേണം എന്നുള്ളതുകൊണ്ടാണ് പലപ്പോഴും അങ്ങിനെ പറയുന്നത്, വായനയുടെ അനുഭവങ്ങള്‍, വായനാ പരിസരങ്ങള്‍ മാത്രമേയുള്ളു അങ്ങിനെ പറയുന്നതിന് കാരണം. ഒരിക്കലും വിമര്‍ശനമായോ നിരൂപണമായോ കാണണ്ട!

ജീവിതം എന്നും ഒരേരീതിയില്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും അതിനെ വ്യത്യസ്തമായി നോക്കിക്കാണുന്നതും വ്യത്യസ്തരീതിയില്‍ അവതരിപ്പിക്കേണ്ടിവരുന്നതും എഴുത്തുകാരന്റെ/കാരിയുടെ വെല്ലുവിളിയാണ്. ആ വെല്ലുവിളിയാണ് എഴുത്തുകാരന്‍/കാരി ഏറ്റെടുക്കേണ്ടതും. :-)

കമന്റുകള്‍ എന്നും സത്യസന്ധം തന്നെ, കാപട്യമില്ല.

G.MANU said...

പുനര്‍വായന ആവശ്യപ്പെടുന്ന പോസ്റ്റാണിതെന്നു തോന്നി രുദ്രാജി. എഴുത്തിലെ പുതുമ ശ്രദ്ധേയം. സാങ്കേതിക പദങ്ങള്‍ ചിലപ്പോഴൊക്കെ ആ രംഗവുമായി ബന്ധമില്ലാത്തവരെ കുഴപ്പിക്കില്ലേ എന്നൊരു സംശയം മനസില്‍ (‘സ്പന്ദമാപിനികളേ നന്ദി‘യില്‍ ആ കുഴപ്പിക്കലിനെ മറികടന്ന സി.രാധാകൃഷ്ണമാഷിനെ ഓര്‍ത്തുപോയി)

എഴുത്തില്‍ ഒരിടമുണ്ട് എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു.....

Siju | സിജു said...

രുദ്ര,
നന്നായിരിക്കുന്നു..

ഒരു സംശയം.. ഈ റെയിന്‍ മോഡല്‍ന്നു വെച്ചാ എന്താ.. :-)

രുദ്ര said...

മേരേ യാര്‍ ;) ശാദി കഴിഞ്ഞെങ്കിലും ഇവിടെയൊക്കെയുണ്ടല്ലേ :P മഴ, മോഡല്‍ ചെയ്യുവാന്ന് വെച്ച് ഇവിടെ ഉദ്ദേശിച്ചത്, മുന്‍ കൊല്ലങ്ങളില്‍ പെയ്ത മഴയുടെ ഡാറ്റയും ഇതിനെ സ്വാധീനിക്കുന്ന ഒരോരൊ ഫാക്ടേര്‍സും അനലൈസ് ചെയ്ത് സിമുലേഷന്‍ ചെയ്തിട്ട് എത്ര മഴ പെയ്യും എങ്ങെനെ പെയ്യും എവിടെ പെയ്യുമെന്ന് പ്രെഡിക്ട് ചെയ്യുക. ഇതില്‍ കൂടുതല്‍ പറഞ്ഞാന്‍ വാട്ടര്‍ റിസോര്‍സസ്കാര് എന്റെ ഷേപ് മാറ്റും. കൂടുതല്‍ ഇന്‍ഫോര്‍മേഷന്‍സ് വേണേ പറഞ്ഞാ മതി,മായയോട് ചോദിച്ചിട്ട് പറഞ്ഞുതരാം ;)

നന്ദേട്ടനും മനു.ജിയ്ക്കും പേരെടുത്ത് പറഞ്ഞത് ഇത്തിരി ബുദ്ധിമുട്ടായിയെന്നറിയാം. ഒരു വലിയ സോറി & വായിച്ചതിനും കമന്റിയതിനും നന്ദി.

Sureshkumar Punjhayil said...

Good work... Best Wishes...!

അപ്പൂസ് said...

“റിഫ്രഷ് ചെയ്ത imd സൈറ്റില്‍ 90 എന്ന് കിടക്കുന്നു.“
ഞാന്‍ മൂക്കു കുത്തി വീണു പോയി.. :(

രുദ്ര said...

IMD-nnu പറഞ്ഞാ India Meteorological Department. നമ്മള് എത്ര മഴ പെയ്തു! എത്ര ഡിഗ്രി ചൂടുണ്ട് എന്നൊക്കെയറിയാന്‍ കേറി നോക്കുന്നതാണ് :(
പൊന്നുചേട്ടാ. മാപ്പാക്കണം. പറ്റിപോയതാണ്. ഇനിയെഴുതില്ല.