Sunday, October 4, 2009

Walk to remember -1

പിന്നെയും കണ്ണുകള്‍ നനയുന്നു

നിനക്ക് ഭ്രാന്തുണ്ടോ?
എന്തെ? കാര്യം പറയു
ആദ്യം ഭ്രാന്തുണ്ടോയെന്ന് പറയു
അല്ല, ആദ്യം കാര്യം പറയു
നീ ബുദ്ധിയുള്ള ഭ്രാന്തന്‍, പോ

കാര്യം ഇപ്പോള്‍ രാത്രി 12 മണി, പുറത്ത് നല്ല മഴ, നടക്കാന്‍ പോകാം?
ഞാന്‍ റെഡി, ഇറങ്ങിക്കോ.
വേണ്ടെടാ, ഞാന്‍ വെറുതെ പറഞ്ഞത്
ഇറങ്ങിക്കോ ഞാനിറങ്ങുന്നു, കുടയെടുക്കരുത്.
ഇല്ല, പക്ഷെ മൊബൈല്‍ നനയും, നിന്റെ പോക്കറ്റിലിടണം

മഴ പെയ്യാന്‍ മടിച്ച് ചിണുങ്ങി നില്‍ക്കുന്നു
പിന്നെ നാണത്തോടെ പതിയെ പതിയെ
ഏറെ പരിചിതമായ വഴികളില്‍, വഴിവിളക്കുകള്‍ക്കടിയിലൂടെ
എന്തോ പറഞ്ഞ് എന്തിനോ ചിരിച്ച്
നടന്ന് നടന്ന്
അറ്റമെത്തിയപ്പോള്‍ തിരിച്ച് നടന്ന്
ഒരു ചൂടുകാപ്പി മൊത്തിക്കുടിച്ച്
തിരിച്ച് റൂമില്‍ കയറി നനഞ്ഞ മുടി വിടര്‍ത്തിയിട്ട്
തലയിണയില്‍ മുഖമമര്‍ത്തികിടന്ന് അതിനെ പിന്നെയും നനച്ച്
ഉറങ്ങാതെ ഉറങ്ങാതെ
ഒരു രാത്രി

7 comments:

വിന്‍സ് said...

റൊമാന്റിക്ക്.....വല്ലതും ഉടനെയെങ്ങും നടക്കുമോ?? :)

രുദ്ര said...

ഗോഡേ!!!! ജൂനിയര്‍ടാ, ഓഫാവുമ്പോ ഒരു കമ്പനി.

സാല്‍ജോҐsaljo said...

ഇന്നലെ നനഞ്ഞ കണ്ണുകളിൽ ഇന്ന് ഉറക്കം പടർന്നു.
തലേന്നത്തെ ഓർമ്മകൾ വീണ വഴികൾ
മുനിസിപ്പാലിറ്റി സ്വീപ്പർ തൂത്തുവാരിക്കഴിഞ്ഞിരുന്നു.
നനഞ്ഞ തലയിണ ഉണങ്ങാനിട്ടു.
ഇല്ലെങ്കിൽ കരിമ്പൻ ചിത്രം വരയ്ക്കും.
ലാബിലെ നനുത്ത മയക്കത്തിൽ
ഒന്നുമാത്രമറിയാം,
പണ്ടാരമടങ്ങാൻ ഇന്നെങ്കിലും
സെഡേഷനില്ലാതെ ഒന്നുറങ്ങണമെന്ന്!


എനിക്കു ഭ്രാന്തില്ല! സത്യമാ കുട്ടീ...

രുദ്ര said...

ആരടെ ഇത്! ഇത് ഭ്രാന്താശുപത്രിയുമല്ല :P

Teena C George said...

നിനക്ക് ഭ്രാന്തുണ്ടോ? :)

രുദ്ര said...

I dont bother :P

നന്ദ said...

മെസ്സ് ഹാള്‍- പതിനൊന്നര പന്ത്രണ്ടു മണിയുടെ കത്തി‍-
ഈ wave ന്റെ ഒരറ്റം ഇപ്പോ എവിടെയും മാച്ച് ആവുന്നില്ല.

മിസ്സ് യൂ :(

(പേടിക്കണ്ട, പിന്നെയും ഒരു -off ദിനം. ഇതിലേ കറങ്ങിയപ്പോ കമന്റാന്‍ തോന്നി, ഡിലീറ്റിക്കോ)